പീലിക്കണ്ണിൽ തോന്നിയ കൌതുകം
പീലിവിടർത്തിയ നാളിൽതന്നെ
നീലക്കണ്ണാ നിന്നുടെ രൂപം
നീർമണി തൂകും മിഴികളിലൂടെ
കാണ്മതിനായങ്ങണയുന്നേരം
കാത്തിരിക്കണമെന്നുണ്ണിക്കണ്ണാ
ഗുരുവായുപുരത്തിൻ പടിയേറേണം
ഗുരുപഥ സന്നിധി വലം വയ്ക്കേണം
നേർച്ചകൾ നേരാൻ കഴിവില്ലേലും
നേരിൽ കണ്ടു മനമുരുകേണം
തേജസ്സോടെ വിളങ്ങീടുന്നൊരു
തേർ തെളിക്കുമഥീശൻ വാഴും
പാവനമാമീ സന്നിധിയല്ലോ
പാവങ്ങൾക്കുള്ളാശ്രയമല്ലോ
നേർച്ചച്ചോറിൻ മധുരം നുണയാൻ
നേർച്ചകൾ നേർന്നവർ കനിവേകാൻ
കാത്തിരിക്കുമനാഥനെ നീ
കാത്തുകൊള്ളണമെന്നുണ്ണിക്കണ്ണാ
2 comments:
ആശാവഹം.എനിയും വൃത്തബദ്ധമായ കവിതകൾ എഴുതൂ.
Good Yaar Keep it up
Post a Comment