Tuesday, November 17, 2009

ഉത്സവക്കാഴ്ച്ച

വാരിവിതറിയ നിറമഴകായ നി‌ൻ‌
ഉടയാടക‌ൾ‌ പുതു വ‌ർണ്ണങ്ങളോ
തൂമന്ദഹാസം അലങ്കാരമായ നി‌ൻ‌
ചലനങ്ങൾ‌ പുതു നടനങ്ങളോ

തറിയോടമായ നി‌ൻ‌ മിഴിമുനകൊണ്ടു നീ
ശിവരാത്രി ദീപങ്ങ‌ൾ‌ പക‌ർത്തിടുമ്പോ‌ൾ‌
അനുവാദമില്ലാതെ അറിയാതെ നിന്നുടെ
അകതാരിൽ‌ കൂടൊന്നു കൂട്ടീ ഞാൻ‌

മാനത്തു വർ‌ണ്ണങ്ങൾ‌ വാരിവിതറുമ്പോ‌ൾ‌
തെളിയുന്ന നുണക്കുഴി കവിളഴകി‌ൽ‌
വൈഡൂര്യക്കല്ലുപോലശ്രുകണങ്ങൾ‌
തെന്നിവീഴാൻ‌ ധ്ര്‌തി കാട്ടുകയായ്

അമ്പലപ്പറമ്പിലെ ആൽമരച്ചോട്ടി‌ൽ‌
ആരവമൊഴിഞ്ഞ വേളയിലും
മൌനാനുരാഗത്തിൻ‌‌ മന്ത്രങ്ങളുരുവിടും
പൂജാരിയെപ്പോൽ‌ നിന്നുപോയ് ഞാൻ‌

1 comment:

Anonymous said...

BEAUTIFUL "KAVITHAS"
KEEP ON WRITING.
GOD BLESS YOU.

ELIZABETH