ഓടക്കുഴലൂതൂ കണ്ണാ എന്റെ
ഓമല്‍ കിനാക്കളില്‍ വരുമോ കണ്ണാ
പ്രേമസ്വരൂപാ നിന്‍ രാധയായ് മാറീടാന്‍
പ്രേമാര്‍ദ്ര ഗാനം മൂളൂ കണ്ണാ
പ്രേമാര്‍ദ്ര ഗാനം മൂളൂ
വൃന്ദാവന വീഥികളില്‍
അലയിടുന്നനുരാഗ മുരളി
വിശ്വസ്നേഹ കാഹളമല്ലോ കണ്ണാ
വിരഹിണികള്‍ക്കാശ്രയമല്ലോ
തോഴികള്‍തന്‍ നടുവിലായ്
കേളിയാടും വേളകളില്‍
പ്രാര്‍ഥനകള്‍ കേള്‍ക്കുന്നുവോ കണ്ണാ
പാപികളെയോര്‍ക്കുന്നുവോ
വര്‍ണ്ണഭേദ ചിന്തകളാല്‍
വൈരമേറും മാനവര്‍ക്ക്
സ്നേഹഗീതമോതിടണെ നീ കണ്ണാ
വിശ്വരൂപം കാട്ടിടണെ നീ
സ്നേഹബന്ധ ശിത്ഹിലതയില്‍
മനമുരുകും അമ്മമാര്‍ക്ക്
എന്നും തുണയായിടണെ നീ കണ്ണാ
നേര്‍വഴികള്‍ കാട്ടിടണെ നീ
3 comments:
"വൈരമേറും മാനവര്‍ക്ക്
സ്നേഹഗീതമോതിടണെ നീ കണ്ണാ "
ഈ പ്രാർത്ഥന ഒന്നു മാത്രം.
നല്ല കവിത.
പ്രദീപേ. ഏതു നൂറ്റാണ്ടിലെ കണ്ണനാണിത്. കണ്ണനെ 21-ആം നൂറ്റാണ്ടിലേക്കു കൊണ്ടു വരൂ. കണ്ണന്റെ വിശേഷണങ്ങള്‍ പറയാതെ സ്വയമനുഭവിക്കൂ.
nannayittundu
Post a Comment