ഭൂമിദേവി പൂത്തുലയാന്‍ താമസമെന്തേ
ഓണക്കാലമോടിവന്നതോര്‍ത്തതുമില്ലേ
ആര്‍പ്പുവിളിച്ചോടിവരും കൊച്ചുകിടാങ്ങള്‍
പൂവുകള്‍ തേടുവതും കാണ്‍മതുമില്ലേ
വര്‍ണ്ണരാജന്‍ മാരിവില്ല് വന്നുപോയ വാനവീഥി
കാറ്റലയുടെ താളത്തില്‍ മുകിലുകള്‍ വന്നാടുമ്പോള്‍
കാമദേവന്‍ വന്നണയാന്‍ നേരുന്നില്ലേ
ദേവലോക ബന്ധനത്തില്‍ നോവുന്നില്ലേ
സ്നേഹരാജന്‍ മാവേലി വന്നണയും ദേശത്തില്‍
പൂവില്ലാതലയും ചെറു പൂമ്പാറ്റയെ കാണുമ്പോള്‍
മലനാടിന്നുല്സവവും മങ്ങുന്നില്ലേ
ഒന്നായോരോണനാളും മായുന്നില്ലേ
സ്നേഹമെന്നൊരാപ്തവാക്യമോതിടുമ് ദിനമെത്തുമ്പോള്‍
കൂട്ടില്ലാതലയും ചെറു പൂങ്കിളികളെ കാണുമ്പോള്‍
പോയകാല ഓര്‍മ്മകളും മങ്ങുന്നില്ലേ
പൂവിളിയുടെ അലയൊലികള്‍ മായുന്നില്ലേ
No comments:
Post a Comment