Thursday, February 3, 2011

മാറുന്ന മലയാളി

കാല്‍ത്തള കിലുങ്ങിയ പാടത്തിന്‍ വരമ്പിലോ
പാല്‍ക്കുപ്പിയുരുമ്മിയ പാലത്തിന്‍ വഴിയിലോ
കുപ്പിവള പൊട്ടിച്ചിതറും ചിരിയുമായ്
കുട്ടിക്കുറുമ്പന്‍മാര്‍ ചുറ്റിലും തിമര്‍ക്കുന്നു

പാതിയുറക്കത്തില്‍ മായുന്നോരോര്‍മ്മയായ് 
ഭൂതകാലത്തിന്റെ മായാത്ത കാഴ്ചകള്‍ 
നാട്ടിന്‍പുറക്കാഴ്ച നാട്ടാര്‍ക്കുമന്യമോ
നാട്ടുകോമാളികള്‍ നാട്ടിലുമന്യനോ  

എത്താത്ത കൊമ്പിന്റെ അറ്റത്തു തൂങ്ങിടും 
പച്ചമാങ്ങക്കൂട്ടം തേങ്ങിടുന്നു
തുള്ളിപ്പറിക്കാനും കല്ലെറിയാനുമായ്
ഈയിടെയാരും ഇതുവഴി വന്നില്ല

കൈകളില്‍ തൂങ്ങിയ പുസ്തകക്കെട്ടുകള്‍ 
തോളത്തു പേറുന്ന കാഴ്ചകള്‍ ഏറുന്നു
ടിവിയും കമ്പ്യൂട്ടര്‍ ഗെയിമിലും മാത്രമായ്
കുഞ്ഞു കിടാങ്ങള്‍തന്‍ കളികളും ചുരുങ്ങുന്നു

കാല്‍പന്തു കളിയുടെ ഈറ്റില്ലപാടങ്ങള്‍
നാലുനിലകളും മാളികകളുമായ്
കാലികള്‍ മേഞ്ഞൊരു പാതവരമ്പുകള്‍
ബാറുകള്‍ കാറുകള്‍ തിങ്ങിഞരങ്ങുന്നു

മാറിയ ഗ്രാമത്തിന്‍ പൊങ്ങച്ച ലോകത്തില്‍
ബന്ധങ്ങളോക്കെയും വാക്കിലോതുങ്ങുന്നു 
നേട്ടങ്ങള്‍ക്കായെന്നും നെട്ടോട്ടമോടുന്ന 
മലയാളി മാറുന്നു മലയാളം മരിക്കുന്നു  

11 comments:

Jithu said...

"Im¯f Inep§nb ]mS¯n³ hc¼ന്റേം"......ഇതാണ് കവിതയില്‍ എനിക്കു കാണുന്ന ആദ്യ വരി...........ബാക്കി ഉള്ള വരികളും തഥൈവ
ഒന്നും മനസിലാവുന്നില്ലാ പ്രദീപ്‌ ഭായ്...........ഇതെന്താണ് ഇങ്ങനെ കാണുന്നത്..കുറേ ഇംഗ്ലീഷ് അക്ഷരകൂട്ടങ്ങള്‍. (മലയാളം കവിത തന്നെ അല്ലേ...) ഇനീപ്പോ കമ്പ്യൂട്ടറിന്റെ കുഴപ്പം ആണോ...?.ഇതിനു മുന്‍പും ഞാന്‍ വന്നിരുന്നു എന്നാണു എന്റെ ഓര്മ.....അന്നും ഒന്നും വായിക്കാന്‍ പറ്റിയില്ലാ...........

( ഈ കമന്റ്‌ കവിതയ്ക്കല്ല........).....ആശംസകള്‍ ...

Unknown said...

pradeeepey vayikkuvan pattunnilla ,enthu cheyyanm...
Any how i am proud of my friend who knows a littlebit to write..........

Unknown said...

സ്വന്തമായിട്ട്, മലയാളം എഴുതാന്‍ അറിയില്ലെങ്കില്‍,ഒരു OCR Full Bottle ദക്ഷിണ വച്ചു തുടങ്ങിയാല്‍ ഞാന്‍ പഠിപ്പിച്ചു തരാം, നല്ല മലയാളം. നാണക്കേടിനുണ്ടായ തന്തയാണെന്നു പറഞ്ഞു, പണ്ടൊരു തന്തക്കു പിറന്ന മോന്‍!!പറയിപ്പിക്കല്ലേ..!

പ്രദീപ്‌ തിക്കോടി said...

വിൻഡോ 7-ൽ ആണു ഞാൻ ടൈപ്പ്‌ ചെയ്യുന്നത്‌
അതുകൊണ്ടാണോ എന്നറിയില്ല.

Unknown said...

some malayalam words are not clear please use commen fonts like news papers

Venu G Nair said...

Good attempt...avatharanam valare nannayittundu. keep it up

Venu G Nair said...

Good attempt....avatharanam nannayi...maarunna malayalippattiyulla ezhuthu...thudaruka.

Unknown said...

ENIKU ISHTAM MALAYALIYAYI THUDARANANU............

ATHENNUMM.

MALAYALITHHAM KAIVEDIYARUTHU AARUM.ORU MALAYALIYUM

Unknown said...

പുതിയ കാലതിന്‍റെ മാറുന്ന മുഖം....... നന്നായി.........ആശംസകള്‍.

Unknown said...

nannayittundu...

Rejeesh Sanathanan said...

“ മാറിയ ഗ്രാമത്തിന്‍ പൊങ്ങച്ച ലോകത്തില്‍
ബന്ധങ്ങളോക്കെയും വാക്കിലോതുങ്ങുന്നു
നേട്ടങ്ങള്‍ക്കായെന്നും നെട്ടോട്ടമോടുന്ന
മലയാളി മാറുന്നു മലയാളം മരിക്കുന്നു “


മലയാളിക്ക് വേണ്ടാത്ത മലയാളം!!!