കാല്‍ത്തള കിലുങ്ങിയ പാടത്തിന് വരമ്പിലോ
പാല്ക്കുപ്പിയുരുമ്മിയ പാലത്തിന് വഴിയിലോ
കുപ്പിവള പൊട്ടിച്ചിതറും ചിരിയുമായ്
കുട്ടിക്കുറുമ്പന്മാര് ചുറ്റിലും തിമര്‍ക്കുന്നു
പാതിയുറക്കത്തില്‍ മായുന്നോരോര്മ്മയായ്
ഭൂതകാലത്തിന്റെ മായാത്ത കാഴ്ചകള്‍
നാട്ടിന്‍പുറക്കാഴ്ച നാട്ടാര്ക്കുമന്യമോ
നാട്ടുകോമാളികള് നാട്ടിലുമന്യനോ
എത്താത്ത കൊമ്പിന്റെ അറ്റത്തു തൂങ്ങിടും
പച്ചമാങ്ങക്കൂട്ടം തേങ്ങിടുന്നു
തുള്ളിപ്പറിക്കാനും കല്ലെറിയാനുമായ്
ഈയിടെയാരും ഇതുവഴി വന്നില്ല
കൈകളില്‍ തൂങ്ങിയ പുസ്തകക്കെട്ടുകള്‍
തോളത്തു പേറുന്ന കാഴ്ചകള്‍ ഏറുന്നു
ടിവിയും കമ്പ്യൂട്ടര്‍ ഗെയിമിലും മാത്രമായ്
കുഞ്ഞു കിടാങ്ങള്‍തന്‍ കളികളും ചുരുങ്ങുന്നു
കാല്പന്തു കളിയുടെ ഈറ്റില്ലപാടങ്ങള്
നാലുനിലകളും മാളികകളുമായ്
കാലികള്‍ മേഞ്ഞൊരു പാതവരമ്പുകള്
ബാറുകള്‍ കാറുകള്‍ തിങ്ങിഞരങ്ങുന്നു
മാറിയ ഗ്രാമത്തിന് പൊങ്ങച്ച ലോകത്തില്‍
ബന്ധങ്ങളോക്കെയും വാക്കിലോതുങ്ങുന്നു
നേട്ടങ്ങള്ക്കായെന്നും നെട്ടോട്ടമോടുന്ന
മലയാളി മാറുന്നു മലയാളം മരിക്കുന്നു
പാല്ക്കുപ്പിയുരുമ്മിയ പാലത്തിന് വഴിയിലോ
കുപ്പിവള പൊട്ടിച്ചിതറും ചിരിയുമായ്
കുട്ടിക്കുറുമ്പന്മാര് ചുറ്റിലും തിമര്‍ക്കുന്നു
പാതിയുറക്കത്തില്‍ മായുന്നോരോര്മ്മയായ്
ഭൂതകാലത്തിന്റെ മായാത്ത കാഴ്ചകള്‍
നാട്ടിന്‍പുറക്കാഴ്ച നാട്ടാര്ക്കുമന്യമോ
നാട്ടുകോമാളികള് നാട്ടിലുമന്യനോ
എത്താത്ത കൊമ്പിന്റെ അറ്റത്തു തൂങ്ങിടും
പച്ചമാങ്ങക്കൂട്ടം തേങ്ങിടുന്നു
തുള്ളിപ്പറിക്കാനും കല്ലെറിയാനുമായ്
ഈയിടെയാരും ഇതുവഴി വന്നില്ല
കൈകളില്‍ തൂങ്ങിയ പുസ്തകക്കെട്ടുകള്‍
തോളത്തു പേറുന്ന കാഴ്ചകള്‍ ഏറുന്നു
ടിവിയും കമ്പ്യൂട്ടര്‍ ഗെയിമിലും മാത്രമായ്
കുഞ്ഞു കിടാങ്ങള്‍തന്‍ കളികളും ചുരുങ്ങുന്നു
കാല്പന്തു കളിയുടെ ഈറ്റില്ലപാടങ്ങള്
നാലുനിലകളും മാളികകളുമായ്
കാലികള്‍ മേഞ്ഞൊരു പാതവരമ്പുകള്
ബാറുകള്‍ കാറുകള്‍ തിങ്ങിഞരങ്ങുന്നു
മാറിയ ഗ്രാമത്തിന് പൊങ്ങച്ച ലോകത്തില്‍
ബന്ധങ്ങളോക്കെയും വാക്കിലോതുങ്ങുന്നു
നേട്ടങ്ങള്ക്കായെന്നും നെട്ടോട്ടമോടുന്ന
മലയാളി മാറുന്നു മലയാളം മരിക്കുന്നു
11 comments:
"Im¯f Inep§nb ]mS¯n³ hc¼ന്റേം"......ഇതാണ് കവിതയില്‍ എനിക്കു കാണുന്ന ആദ്യ വരി...........ബാക്കി ഉള്ള വരികളും തഥൈവ
ഒന്നും മനസിലാവുന്നില്ലാ പ്രദീപ് ഭായ്...........ഇതെന്താണ് ഇങ്ങനെ കാണുന്നത്..കുറേ ഇംഗ്ലീഷ് അക്ഷരകൂട്ടങ്ങള്‍. (മലയാളം കവിത തന്നെ അല്ലേ...) ഇനീപ്പോ കമ്പ്യൂട്ടറിന്റെ കുഴപ്പം ആണോ...?.ഇതിനു മുന്‍പും ഞാന്‍ വന്നിരുന്നു എന്നാണു എന്റെ ഓര്മ.....അന്നും ഒന്നും വായിക്കാന്‍ പറ്റിയില്ലാ...........
( ഈ കമന്റ് കവിതയ്ക്കല്ല........).....ആശംസകള്‍ ...
pradeeepey vayikkuvan pattunnilla ,enthu cheyyanm...
Any how i am proud of my friend who knows a littlebit to write..........
സ്വന്തമായിട്ട്, മലയാളം എഴുതാന്‍ അറിയില്ലെങ്കില്‍,ഒരു OCR Full Bottle ദക്ഷിണ വച്ചു തുടങ്ങിയാല്‍ ഞാന്‍ പഠിപ്പിച്ചു തരാം, നല്ല മലയാളം. നാണക്കേടിനുണ്ടായ തന്തയാണെന്നു പറഞ്ഞു, പണ്ടൊരു തന്തക്കു പിറന്ന മോന്!!പറയിപ്പിക്കല്ലേ..!
വിൻഡോ 7-ൽ ആണു ഞാൻ ടൈപ്പ് ചെയ്യുന്നത്
അതുകൊണ്ടാണോ എന്നറിയില്ല.
some malayalam words are not clear please use commen fonts like news papers
Good attempt...avatharanam valare nannayittundu. keep it up
Good attempt....avatharanam nannayi...maarunna malayalippattiyulla ezhuthu...thudaruka.
ENIKU ISHTAM MALAYALIYAYI THUDARANANU............
ATHENNUMM.
MALAYALITHHAM KAIVEDIYARUTHU AARUM.ORU MALAYALIYUM
പുതിയ കാലതിന്റെ മാറുന്ന മുഖം....... നന്നായി.........ആശംസകള്‍.
nannayittundu...
“ മാറിയ ഗ്രാമത്തിന് പൊങ്ങച്ച ലോകത്തില്‍
ബന്ധങ്ങളോക്കെയും വാക്കിലോതുങ്ങുന്നു
നേട്ടങ്ങള്ക്കായെന്നും നെട്ടോട്ടമോടുന്ന
മലയാളി മാറുന്നു മലയാളം മരിക്കുന്നു “
മലയാളിക്ക് വേണ്ടാത്ത മലയാളം!!!
Post a Comment