ഉമ്മറക്കോലായില്‍ തൂങ്ങും വിളക്കിനെ
പേടിപ്പിച്ചോടിയ കാറ്റേ നീ
വേലിയില്‍ പൂത്തൊരു മുല്ലതന്‍ വാസന
വാരി വിതറി മറഞ്ഞതെന്തേ
പാല്‍ചിരി തൂകിയകലുമമ്മാവാനും
മേഘയവനിക കൊതിക്കയായോ
കാല്പെരുമാറ്റത്താല് കുറുകിയ പ്രാവുകള്‍
കൂട്ടിനിണയെ തിരയുകയായോ
പെരുമ്പറ കൊട്ടി വരവറിയിച്ച മഴയ്ക്ക്
വഴിതെളിക്കുന്ന മിന്നല്‍ വെളിച്ചം
കുരവയിടുന്ന കുളക്കൊഴിക്ക്
കൂടണയാന്‍ വഴി കാട്ടുകയാണോ
അമൃത സരസ്സായ് തഴുകി വീഴും
അലയാഴിതന്‍ ബാഷ്പ കണങ്ങളെ
ഇഴമുറിയാതാര്ത്ത് പെയ്യാന്‍
ഇനിയും മടിച്ച് നില്പതെന്തേ
2 comments:
മഴയുടെ താളം കവിതയ്ക്കും..
ആശംസകള്‍
അമൃത സരസ്സായ് തഴുകി വീഴും
അലയാഴിതന്‍ ബാഷ്പ കണങ്ങളെ
ഇഴമുറിയാതാര്ത്ത് പെയ്യാന്‍
ഇനിയും മടിച്ച് നില്പതെന്തേ
Post a Comment