Friday, September 17, 2010

ഒളിച്ചോട്ടം

ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഉറക്കമുണർന്നത്‌.കൂറച്ചു സമയമെടുത്തു എത്തിപ്പിടിച്ച് നോക്കാൻ.
ഭാര്യയാണ്.
അവളെന്താണാവോ ഇത്ര കാലത്തു തന്നെ.സധരണ ഈ നേരത്ത്‌ പതിവില്ലാത്തതാണല്ലോ .ഗൾഫിൽ കഴിയുന്നവരിലേറെപ്പേരും വ്യാഴാഴ്ചകളിൽ വൈകിയുറങുന്നതിനാൽ വെള്ളിയാഴ്ചകളിൽ വൈകിയേ ഉണരാറുള്ളൂവെന്ന് അവൾക്കറിയുന്നതല്ലേ , എന്നിട്ടും...
ഉറക്കം നഷ്ടപ്പെട്ടതിന്റെ ദ്വേഷ്യം പുറത്തു കാണിക്കാതെ കിടന്നുകൊണ്ടുതന്നെ ചോദിച്ചു.
ഹലോ...  ങാ..  എന്തേ...
പെട്ടന്നു തന്നെ കനത്തിലുള്ള മറുപടിയും വന്നു,
അത്‌.. ചേട്ടാ... ഞാൻ പോകുകയാണ്..
ഇത്‌ പതിവുള്ളതാണ്, അവൾ എവിടേക്ക്‌ പൊകുമ്പോഴും എന്നെ വിളിച്ചറിയിച്ചിട്ടേ പോകാറുള്ളൂ.
തുടർന്നൊന്നും കേൾക്കാത്തതിനാൽ ഉറക്കച്ചടവിന്റെ ആലസ്യത്തിൽതന്നെ ചൊദിച്ചു..
ങാ.. ഇത്തവണ എങോട്ടാ...
ഒട്ടും മയമില്ലാത്ത മറുപടിയും വന്നു.
ഓ.. എനിക്കിവടം മടുത്തു, അതിനാൽ ഞാൻ പോകുകയാണ് , ഈ നരകത്തീന്നൊന്ന്‌ രക്ഷപ്പെടണം
അത്‌ എനിക്ക് ഇഷ്ടമുള്ള ആളുടെ കൂടെയാകുമ്പോൾ...
അവൾ പറഞു നിർത്തിയോ ! ഇന്നലെയും ഞാൻ വിളിച്ച്‌ സംസാരിച്ചതാണല്ലോ, അപ്പോഴൊന്നും  ഒരു
സൂചനപോലും തന്നില്ലല്ലോ.. എന്നിട്ടിപ്പോ...
വീട്ടിൽ അമ്മയും പെങളുമായുള്ള പ്രശ്നങൾ ഒത്തിരി കാലമായി, വിളിക്കുമ്പോഴൊക്കെ പരാതി
പറയുമെങ്കിലും അതൊന്നും കാര്യമാക്കേണ്ടെന്നു പറഞു സമാധാനിപ്പിക്കുകയാണ് പതിവ്‌, ഈ കുറഞ ശമ്പളത്തിൽ അവളേയും മോനേയും കൂടെതാമസിപ്പിക്കാൻ കഴിയാത്ത എന്റെ വിഷമാവസ്ഥ അവൾക്കറിയുന്നതല്ലെ , എന്നിട്ടിപ്പോ.... ഇഷ്ടപ്പെട്ട ആളോടൊപ്പം അവൾ...
കട്ടിലിൽ ചാരിക്കിടന്നുകൊണ്ടുതന്നെ കയർത്തു..
എടീ... നീയെന്താ‍ പറഞത്‌ ? ഇഷ്ടപ്പെട്ട ആളുടെ കൂടെയോ ? നീയെന്നെ ചതിക്കുകയായിരുന്നോ ?
നിങൾക്കുവേണ്ടിമാത്രം ജീവിക്കുന്ന എന്നെക്കുറിച്ചോർക്കാതെ നീ ആരുടെ കൂടെയാടീ പോകുന്നത്‌ ?
ഞാൻ ചൂടായി ചോദിച്ചിട്ടും തണുപ്പൻ മട്ടിൽ അവളുടെ പ്രതികരണം വന്നു.
ഞാൻ പറഞില്ലേ, എനിക്ക്‌ വേണ്ടപ്പെട്ടവരുടെകൂടെയാണെന്ന്‌, മോനേയും ഞാൻ കൊണ്ടുപോകുന്നു.
നിങളില്ലാതെ നിങളുടെ അമ്മയുടേയും പെങളുടേയും കൂടെ ഇത്രയും കാലം നിന്നുപോയത്‌ ഞാനായത്‌കൊണ്ടുമാത്രമാണ്, ഇനി വയ്യ....
ദ്വേഷ്യവും സങ്കടവും കൊണ്ട്‌ വിറയ്ക്കുകയായതിനാൽ ചാടിയെഴുന്നേറ്റ് ഉച്ചത്തിൽ അലറി
എടീ... വഞ്ചകീ... കുഞിനെ അവിടെ വച്ചിട്ട്` പോടീ... ഇല്ലെടീ ... നിങളെ രണ്ടിനേയും വിടില്ല ഞാൻ... എന്നെ ചതിച്ചിട്ട് സുഖമായി ജീവിക്കാമെന്ന്‌ കരുതേണ്ട, സമ്മതിക്കില്ല ഞാൻ... ആരാടീ നിന്റെ മറ്റവൻ...
ഫോണിൽ ഒരു പുരുഷ ശബ്ദം, അത്‌ അവനായിരിക്കും.   അല്ല ...അത്`.. അവളുടെ അച്ഛനല്ലേ...
മോനേ ഇത്‌ ഞാനാ , ഇന്നലെ രാത്രി അമ്മയുമായി ചെറിയ കശപിശ , കാലത്തുതന്നെ ഇവൾ എന്നെ വിളിച്ച്‌
കാര്യങളൊക്കെ പറഞു , കുറച്ച്‌ ദിവസം മാറിനിൽക്കുന്നത്‌ നല്ലതാണെന്ന്` എനിക്കും തോന്നി , ഇപ്പോൾ ഞാനിവളെ അങോട്ട് കൂട്ടുകയാണ് , എല്ലാം ഒന്ന്‌ തണുത്തിട്ട് ഞാൻ തന്നെ ഇവിടെ കൊണ്ടുവന്നാക്കുന്നുണ്ട്` , ഇതാ മോളുടെ അടുത്ത്‌ കൊടുക്കാം.
ങും... എന്തേ... പേടിച്ചുപോയോ... ഞാൻ വല്ലവന്റേയും കൂടെ ഓടിപ്പോകുകയാണെന്നു കരുതിയോ ?
അയ്യടാ... പോകുമ്പോൾ നിങളേയും കൊണ്ടേ ഞാൻ പോകത്തുള്ളൂ....
എന്റെ മറുപടിക്ക്‌ കാക്കാതെ അവൾ ഫോൺ കട്ടുചെയ്തു .
ദ്വേഷ്യവും സങ്കടവും മാറി സ്നേഹത്തിന്റെ മന്തസ്മിതം വിടരവേ വിട്ടകന്ന ഉറക്കത്തേയും പ്രതീക്ഷിച്ച്` പുതപ്പും മൂടിക്കിടന്നു .

3 comments:

Anonymous said...

Very gud start brother, keep on going, all the best

Vinayan, Jesna, Nivu said...

Very gud start brother, keep on going, all the best

Sameer Thikkodi said...

പ്രദീപേട്ടാ... നേരിട്ട് അറിയില്ലെങ്കിലും, ഒരു നാട്ടുകാരണല്ലോ.. നമ്മൾ... വെറുതെ ഗൂഗിളിൽ “എന്റെ തിക്കോടി” എന്നു സെർച്ചിയപ്പോൾ ഗൂഗിൾ സാർ കാണിച്ചു തന്ന ഒരു വള്ളിയിൽ പിടിച്ച് വലിച്ചപ്പോൽ ഇവിടെ എത്തിപ്പെട്ടതാണു. നാട്ടുകാരനായ ഒരു ബ്ലോഗറെ കണ്ടതിൽ വളരെ സന്തോഷം. ഒപ്പം താങ്കളെ ഒന്നു പരിചയപ്പെടുത്തിയാൽ .. വിരോധമില്ലെങ്കിൽ... ബ്ലോഗ്ഗിൽ ഒരു വർഷം തികച്ചു ല്ലെ?? ആശംസകൾ... തുടരുക.... വായിക്കാൻ മാത്രം അറിയുന്ന.. എഴുതുവാൻ മിടുക്കു കുറഞ്ഞ എന്നെപ്പോലുള്ളവർക്ക് പഠിച്ച് വായിക്കാൻ ഇനിയും കനപ്പെട്ടവ പ്രതീക്ഷിക്കുന്നു.. കഥയായും.. കവിതയായും... അനുഭവക്കുറിപ്പുകളായും....my email address: sameerthikkodi@gmail.com