Friday, September 17, 2010

എന്തിനെന്നറിയുമോ

നേരമിരുളും നേരത്തെന്തിനു
മുല്ലപ്പൂവുകൾ വിരിയുന്നു
കാലത്തീറൻ മുടിയിൽ പടരാൻ
കാലേക്കൂട്ടിയൊരുങുന്നു

മേഘപാളികൾ തേച്ചുമിനുക്കീ-
ട്ടമ്പിളിയെന്തിനുദിക്കുന്നു
അപ്സരസ്സുകൾ ചേക്കേറുന്നീ-
പാലമരത്തിനു മിഴിവേകാൻ

പാട്ടിന്നീണം നോക്കാതെന്തിനു
പാതിരാക്കിളി പാടുന്നു
കൂടെവരാനായ് കൂടണയാനായ്
കൂട്ടിന്നിണയെ തേടുന്നു

അമ്മ മയങും നേരത്തെന്തിനു
പിഞ്ചുകിടാങൾ കരയുന്നു
അമ്മയ്ക്കരികിൽ ചേർന്നുകിടന്നി-
ട്ടമ്മിഞപ്പാൽ നുണയാനായ്

കൂട്ടിലുറങും പൂവങ്കോഴികൾ
കൂകിയുണർത്തുവതെന്തിന്ന്
മുറ്റമടിക്കും മുമ്പെതന്നെ
ഇരകൾ കൊത്തിവിഴുങാനായ്

ചായക്കൂട്ടിൽ മുങിപ്പൊ‌ങി
സൂര്യനുദിക്കുവതെന്തിന്ന്
ഭൂതലവാസികളേവരേയും
കർമ്മോത്സുകരാക്കാനായ്

7 comments:

Kalavallabhan said...

ഭൂതലവാസികളെല്ലാപേരും
കർമ്മോത്സുകരായ്ക്കാണാനായ്

നല്ല കവിത
വളരെയിഷ്ടമായി

Jishad Cronic said...

നല്ല കവിത

jayanEvoor said...

കുട്ടിക്കവിത കൊള്ളാം.

ആശംസകൾ!

അനൂപ്‌ .ടി.എം. said...

ആശംസകള്‍, ഒരു പയ്യോളിക്കാരന്‍

Unknown said...

ഒരു നാടൻ കവിത വായിച്ച സുഖം :)

Elizabeth said...

All your poems are nice. Why cannot Make a book n publish?

Unknown said...

താങ്കളുടെ എല്ലാ കവിതകളിലും ഒരു ഗ്രാമീനതയുണ്ട്. വളരെ നന്നായിരിക്കുന്നു. ഇനിയും എഴുതുമല്ലോ.....