Sunday, November 1, 2009

റിയലിറ്റി ഷോ

കുഞ്ഞിളം വയറില്‍ കൊട്ടുന്ന താളത്തില്‍
കുഞ്ഞോമനയുടെ റിയാലിറ്റി ഷോ
യാത്രയില്‍ കണ്ടൊരാ കാഴ്ചയില്‍ ശപിപ്പൂ
ഞാനെന്നെത്തന്നെ എന്നുടെ
ടിവിക്കുമുമ്പിലെ നെടുവീര്‍പ്പിന്‍ ദൈര്‍ഘ്യവും
പാഴായ കുറേ എസ്സെമ്മെസ്സും സമയവും

കോടികള്‍ക്കു വേണ്ടി പാടുന്നവര്‍ കാണുന്നില്ല
ജനകോടികള്‍ക്കിടയില്‍ നീളുന്ന കൈകളും
കുഞ്ഞിളം മനസ്സിന്റെ തേങ്ങലും
അവരുടെ ദൈന്യമാം കുഞ്ഞുമിഴികളും

കീശനിറയ്ക്കാന്‍ എസ്സെമ്മസ്സ് വോട്ടിനായ് കേഴും
മത്സര ചാനലുകളറിയുന്നില്ലയീ
തെരുവു മക്കള്‍തന്‍ ഗീതവും
അവരുടെ ശ്രുതിലയ താളങ്ങളും

സീരിയല്‍ രോഗത്താല്‍ മൂക്കുചീറ്റി
കണ്ണീരൊഴുക്കും വീട്ടമ്മയ്ക്ക്
ഉമ്മറപ്പടിയിലുയരും വിശപ്പിന്‍വിളി
കണ്ണീര്‍ കഥകള്‍ക്കു തടയിടും
ദുശ്ശകുനങ്ങളാകുന്നു

5 comments:

ഭായി said...

താങ്കളുടെ ഈ രചന വളരെയധികം ചിന്തിപ്പിക്കുന്നു..
സമൂഹത്തിലെ ഉന്നതര്‍ക്കും അഗതികള്‍ക്കും നേരെ ശരിയായ രീതിയില്‍ തന്നെ ഫോക്കസ് ചെയ്ത ഒരു കണ്ണാടിയാണ് ഈ വരികള്‍..

ആശംസകള്‍!!! വീണ്ടുമെഴുതുക...!!

ANITHA HARISH said...

Valare nannaayirikkunnu. aashamsakal.

എറക്കാടൻ / Erakkadan said...

മച്ചൂ കലക്കി

Unknown said...

bale besh... aashamsakal

ഭൂതത്താന്‍ said...

ജീര്‍ണ വൃണങ്ങള്‍ സുഗന്ധം പൂശിയ ഉടുപ്പിനാല്‍ മൂടി സമൂഹം വാഴുന്നു ....കോടികള്‍ക്കിടയില്‍ കേടിനെ മറക്കുന്നു ..കൃത്രിമ ദുഃഖം ..സ്വദുഃഖമായ്‌ ഏറ്റുവാങ്ങി ഊറ്റം കൊള്ളുന്നു ..റിയല്‍ ദുഃഖം റിയാലിടി ദുഃഖത്തിനു വഴിമാറുന്നു ....