കുഞ്ഞിളം വയറില്‍ കൊട്ടുന്ന താളത്തില്‍
കുഞ്ഞോമനയുടെ റിയാലിറ്റി ഷോ
യാത്രയില്‍ കണ്ടൊരാ കാഴ്ചയില്‍ ശപിപ്പൂ
ഞാനെന്നെത്തന്നെ എന്നുടെ
ടിവിക്കുമുമ്പിലെ നെടുവീര്പ്പിന് ദൈര്‍ഘ്യവും
പാഴായ കുറേ എസ്സെമ്മെസ്സും സമയവും
കോടികള്‍ക്കു വേണ്ടി പാടുന്നവര്‍ കാണുന്നില്ല
ജനകോടികള്‍ക്കിടയില്‍ നീളുന്ന കൈകളും
കുഞ്ഞിളം മനസ്സിന്റെ തേങ്ങലും
അവരുടെ ദൈന്യമാം കുഞ്ഞുമിഴികളും
കീശനിറയ്ക്കാന്‍ എസ്സെമ്മസ്സ് വോട്ടിനായ് കേഴും
മത്സര ചാനലുകളറിയുന്നില്ലയീ
തെരുവു മക്കള്‍തന്‍ ഗീതവും
അവരുടെ ശ്രുതിലയ താളങ്ങളും
സീരിയല്‍ രോഗത്താല്‍ മൂക്കുചീറ്റി
കണ്ണീരൊഴുക്കും വീട്ടമ്മയ്ക്ക്
ഉമ്മറപ്പടിയിലുയരും വിശപ്പിന്‍വിളി
കണ്ണീര് കഥകള്‍ക്കു തടയിടും
ദുശ്ശകുനങ്ങളാകുന്നു
കുഞ്ഞോമനയുടെ റിയാലിറ്റി ഷോ
യാത്രയില്‍ കണ്ടൊരാ കാഴ്ചയില്‍ ശപിപ്പൂ
ഞാനെന്നെത്തന്നെ എന്നുടെ
ടിവിക്കുമുമ്പിലെ നെടുവീര്പ്പിന് ദൈര്‍ഘ്യവും
പാഴായ കുറേ എസ്സെമ്മെസ്സും സമയവും
കോടികള്‍ക്കു വേണ്ടി പാടുന്നവര്‍ കാണുന്നില്ല
ജനകോടികള്‍ക്കിടയില്‍ നീളുന്ന കൈകളും
കുഞ്ഞിളം മനസ്സിന്റെ തേങ്ങലും
അവരുടെ ദൈന്യമാം കുഞ്ഞുമിഴികളും
കീശനിറയ്ക്കാന്‍ എസ്സെമ്മസ്സ് വോട്ടിനായ് കേഴും
മത്സര ചാനലുകളറിയുന്നില്ലയീ
തെരുവു മക്കള്‍തന്‍ ഗീതവും
അവരുടെ ശ്രുതിലയ താളങ്ങളും
സീരിയല്‍ രോഗത്താല്‍ മൂക്കുചീറ്റി
കണ്ണീരൊഴുക്കും വീട്ടമ്മയ്ക്ക്
ഉമ്മറപ്പടിയിലുയരും വിശപ്പിന്‍വിളി
കണ്ണീര് കഥകള്‍ക്കു തടയിടും
ദുശ്ശകുനങ്ങളാകുന്നു
5 comments:
താങ്കളുടെ ഈ രചന വളരെയധികം ചിന്തിപ്പിക്കുന്നു..
സമൂഹത്തിലെ ഉന്നതര്‍ക്കും അഗതികള്‍ക്കും നേരെ ശരിയായ രീതിയില്‍ തന്നെ ഫോക്കസ് ചെയ്ത ഒരു കണ്ണാടിയാണ് ഈ വരികള്‍..
ആശംസകള്‍!!! വീണ്ടുമെഴുതുക...!!
Valare nannaayirikkunnu. aashamsakal.
മച്ചൂ കലക്കി
bale besh... aashamsakal
ജീര്‍ണ വൃണങ്ങള്‍ സുഗന്ധം പൂശിയ ഉടുപ്പിനാല്‍ മൂടി സമൂഹം വാഴുന്നു ....കോടികള്‍ക്കിടയില്‍ കേടിനെ മറക്കുന്നു ..കൃത്രിമ ദുഃഖം ..സ്വദുഃഖമായ് ഏറ്റുവാങ്ങി ഊറ്റം കൊള്ളുന്നു ..റിയല്‍ ദുഃഖം റിയാലിടി ദുഃഖത്തിനു വഴിമാറുന്നു ....
Post a Comment