അറിയുന്നു ഞാനെന്നറിവില്ലായ്മയില്‍
അറിഞ്ഞറിയാതെ ചെയ്തോരബദ്ധം
അറിവുള്ളവരറിയാതെ പോയെന്നെ
അറിയുന്നു ഞാനെന്നറിവില്ലായ്മതന്നബദ്ധം
മറക്കാന്‍ വീണ്ടും ശ്രമിക്കുന്നു പക്ഷെ
മറക്കാനെനിക്കു കഴിയുന്നില്ല തെല്ലും
മറിച്ചവയേല്പിച്ച മുറിപ്പാടുകളിന്നും
മറവിയാല്‍ മാറ്റാന്‍ കഴിയില്ല തെല്ലും
കല്ലെറിയാന്‍ വെമ്പുന്ന മര്‍ത്ത്യന്നുമുണ്ടാം
കല്ലേറിന്‍ കഥകള്‍ തന്‍ നെഞ്ചകത്തില്‍
കല്ലെറിയിക്കുന്നവരറിയുന്നില്ലെന്നുടെ
കല്ലായ കല്പാന്ത സ്നേഹബന്ധങ്ങള്‍
1 comment:
"കല്ലെറിയാന്‍ വെമ്പുന്ന മര്‍ത്ത്യന്നുമുണ്ടാം
കല്ലേറിന്‍ കഥകള്‍ തന്‍ നെഞ്ചകത്തില്‍
കല്ലെറിയിക്കുന്നവരറിയുന്നില്ലെന്നുടെ
കല്ലായ കല്പാന്ത സ്നേഹബന്ധങ്ങള്‍"
കല്ലേറ് കിട്ടുമ്പോള്‍ ..അവര്ക്കും ബോധ്യമാകും ...
Post a Comment