വര്‍ണ്ണാങ്കിതമാമൊരു കാവടി ചൂടിയ
നീലാകാശ ചെരുവിന്‍ താഴെ
പച്ചപ്പട്ടു പൊതിഞു മയങും
നയന മനോഹരി കേരള ഭൂമി
താണ്ഡവ നൃത്തച്ചുവടും പേറി
തീരം കവരും തിരമാലകളുടെ
തീരാരോദനമാശ്ലേഷിക്കും
തീരത്തായെന്‍ ഗ്രാമം നില്‍പൂ
കുതികുതിക്കും തീവണ്ടിക്കായ്
നെടുകെ കീറിയ ഗ്രാമത്തിന്റെ
തിലകക്കുറിയായ് പ്രതിഭകളേറെ
നാടിന്നോമന മുകുളവുമേറെ
ലോകനെറുകയില്‍ ഓടിക്കയറിയ
ഓട്ടക്കാരി കളിച്ചു വളര്‍ന്നൊരു
മൈതാനത്തിന്നരികത്തായിരു
പാഠശാലയും ക്ഷേത്രക്കുളവും
നിരനിരയായ് ഉയര്‍ന്നു നില്‍ക്കും
അരി സൂക്ഷിക്കും കെട്ടിടവും
പൊതുജന സേവനമലങ്കരിക്കും
സര്‍ക്കാരിന്‍ ചെറു ആതുരശാലയും
ദേശപാതയ്ക്കിരുപുറമിന്നും
കേരവൃക്ഷത്തണലിൽ നിൽക്കും
ഗണപതി കൃഷ്ണ ശിവന്മാർ വാഴും
തൃക്കോട്ടൂരാണെന്റെ ഗ്രാമം
1 comment:
kawidanannyirikkunnu adodappam oru nostalgia undu...thonnunn..
Post a Comment