Wednesday, October 21, 2009

എന്റെ ഗ്രാമം

വര്‍‌ണ്ണാങ്കിതമാമൊരു കാവടി ചൂടിയ

നീലാകാശ ചെരുവിന്‍ താഴെ

പച്ചപ്പട്ടു പൊതിഞു മയങും

നയന മനോഹരി കേരള ഭൂമി

താണ്ഡവ നൃത്തച്ചുവടും പേറി

തീരം കവരും തിരമാലകളുടെ

തീരാരോദനമാശ്ലേഷിക്കും

തീരത്തായെന്‍ ഗ്രാമം നില്‍‌പൂ

കുതികുതിക്കും തീവണ്ടിക്കായ്

നെടുകെ കീറിയ ഗ്രാമത്തിന്റെ

തിലകക്കുറിയായ് പ്രതിഭകളേറെ

നാടിന്നോമന മുകുളവുമേറെ

ലോകനെറുകയില്‍ ഓടിക്കയറിയ

ഓട്ടക്കാരി കളിച്ചു വളര്‍ന്നൊരു

മൈതാനത്തിന്നരികത്തായിരു

പാഠശാലയും ക്ഷേത്രക്കുളവും

നിരനിരയായ് ഉയര്‍ന്നു നില്‍ക്കും

അരി സൂക്ഷിക്കും കെട്ടിടവും

പൊതുജന സേവനമലങ്കരിക്കും

സര്‍ക്കാരിന്‍ ചെറു ആതുരശാലയും

ദേശപാതയ്ക്കിരുപുറമിന്നും

കേരവൃക്ഷത്തണലിൽ നിൽക്കും

ഗണപതി കൃഷ്ണ ശിവന്മാർ വാഴും

തൃക്കോട്ടൂരാണെന്റെ ഗ്രാമം



1 comment:

Shahida Abdul Jaleel said...

kawidanannyirikkunnu adodappam oru nostalgia undu...thonnunn..