Sunday, October 18, 2009

കാവ്യചരിതം

കാലയവനിക മറനീക്കിയെന്‍‌
കാവ്യാനുഭൂതി ചിറകടിക്കുന്നു
അറിവില്ലാതെഴുതുമക്ഷരത്തുണ്ടില്‍‌
അറിഞീല ഞാനെന്‍‌ രചനാവൈഭവം
കാലപ്പഴക്കമതിരുകളാക്കാതെ
കാവ്യഭംഗിയ്ക്കു മകുടം ചാര്‍ത്താതെ
ജീവിതയാത്രയില്‍‌ ഇടം നേടിയവയൊക്കെയും
ജീവല്‍‌സ്പര്‍ശ വാക്കുകളാകുന്നു
രക്തബന്ധങള്‍ക്കടിമപ്പെട്ടവരൊക്കെയും
രക്തമൂറ്റിയ മാംസപിണ്ടങളാകുന്നു
അനുഭവിപ്പിക്കുന്നവരറിയുന്നില്ല
അനുദിനമലിയുന്നൊരായുസ്സിന്‍‌ വലിപ്പം
ശോകമൂകമാം ജീവിതാനുഭവത്തില്‍‌
ശോകഛവിപൂണ്ട രചനകളേറെ
ആരെയും നോവിക്കാതെഴുതും വരികളില്‍‌
ആരാരും പരിഭവം കാട്ടിടല്ലേ

1 comment:

Unknown said...

((((( ഠേ ))))) തേങ്ങ ഉടച്ച് തന്നെ തുടങ്ങാം...
"ആരെയും നോവിക്കാതെഴുതും വരികളില്‍‌
ആരാരും പരിഭവം കാട്ടിടല്ലേ"
ഒരു പരിഭവവും കാട്ടില്ല, ധൈര്യമായി എഴുത്ത് തുടരുക.