Tuesday, March 8, 2011

മായാലോകം

മൊട്ടിട്ട പൂവാണിളം പ്രായമെന്നോതും
മുത്തശ്ശിമാരും മയക്കത്തിലോ
മാറ്റങ്ങൾ കരിമിഴി മാറിലണിയുമ്പോൾ
മാലോകരൊക്കെയും മാറുന്നുവോ
പെൺകിളി മായാലോകം തിരയുന്നുവോ....

മുത്തശ്ശിത്തണലിൽ ചിട്ടവട്ടങ്ങളിൽ
പൂത്തുലയും കാലമകലുന്നുവോ
മുത്താത്ത നറുപൂവിതളായ്‌ വിരിയാൻ
പൂത്തുമ്പിതൻ ഗീതമറിഞ്ഞിടേണം

ആശകൾ മോഹങ്ങൾ സ്വപ്നങ്ങൾ ചിറകടി-
ച്ചാകാശ വേഗത്തിലാരെ തിരഞ്ഞാലും
അറിയുക നിനക്കു നീ മാത്രമേയുള്ളൂ....
നിനക്കു കൂട്ടായി നീ മാത്രമേയുള്ളൂ.....

3 comments:

Aleyzebeth said...

Ella kavithakalum onninonnu mechamanu. Thankalile Kavie puramlokamkoodi ariyatte.Veendum ezhuthuka.All the best.

Unknown said...

AZHUTHAN KAZHIVUNDU....KAVITHAKAL THANNE...NANNAYI PALATHAVANA MANASSIRUTHI VAYICHAL... NALLORU KAVITHA...AZHUTHAN KAZHIYUM.....VAYIKKUKA......AZHUTHUKA......NANMMA NERUNNU......Frm, Manoj Mayyannour.Tel.39694171.

Smile or Die said...

Mayalokam vaichu nannaittundu kooduthal ezuthuka best wishes
Bijith