ധിക്കരിച്ച്
ഇഷ്ടപ്പെട്ട പുരുഷനോടോപ്പമിറങ്ങിയ
പെങ്ങളോടൊന്നേയെനിക്ക്
പറയാനുണ്ടായിരുന്നുള്ളൂ
ഈമ്പിയ
മാങ്ങയണ്ടിപോൽ വലിച്ചെറിയപ്പെടുമ്പോൾ
ഓർക്കുക, ഈ പൂമുഖവാതിൽ
നിനക്കായ് തുറന്നിട്ടിരിക്കുമെപ്പോഴും
മാങ്ങയണ്ടി
ക്ഷമയോടെ കാത്തുസൂക്ഷിച്ചു
മുളപ്പിച്ചീടിനാൽ, ഉപകരിച്ചീടാം
ഭാവിയിൽ ആർക്കെങ്കിലുമേ
2 comments:
ശുഭാശംസകൾ...
ശുഭാപ്തിവിശ്വാസം നല്ലത്
Post a Comment