Wednesday, December 29, 2010

പുലർകാലം

ഞാറ്റടിപ്പാട്ടിന്റെ ഈണം മുഴങ്ങുന്ന
കാറ്റേറ്റുറങ്ങുന്ന പാടത്തിനപ്പുറം
കുഞ്ഞലകൾ വന്നുമ്മവച്ചോടുന്ന
പുഴയുടെ തീരം കുളിരല പൂണ്ടു


പുലരികുളിരിൽ മുങ്ങിനിവരുമാ-
ചന്ദ്രബിംബ ശോഭയിൽ തെളിയും
കുന്നിൻ മുകളൊരു മദാംഗനയെപ്പോൽ
നീണ്ടു നിവർന്നു മലർന്നു കിടപ്പൂ


അപ്സരകന്യകൾ മുടിയാടും മല-
ദൈവം വാഴും കുന്നിൻ ചെരുവിൽ
ചാത്തൻ കോഴിയരുളീടുന്നൊരു
കീർത്തനത്താൽ സൂര്യനുദിച്ചു


മഞ്ഞുകണങ്ങൾ നുണയും ചെറു-
മീനുകൾ തുള്ളും ആഴിക്കുള്ളിൽ
മുങ്ങിയുണരും നീർകോഴിക്കും
പുലരി വെളിച്ചം പുതുദിനമായി






1 comment:

MOIDEEN ANGADIMUGAR said...

നവവത്സരാശംസകൾ